Saturday, January 31, 2015

മധുരമുളെളാരു നിറം !

രാവിലെ ഉറക്കപ്പായില്‍ തന്നെ മുഖത്ത് കുഞ്ഞുവിരല് തൊട്ട് മൂന്നര വയസുകാരന്‍റെ കുറുമ്പ് ചോദ്യം...



 " അമ്മാ.അമ്മേന്‍റെ മോത്തിന്‍റെ , ഈ മോത്തിന്‍റെ കളറെന്താ ??? "
...
"ഈശ്വരാ!" ഒന്ന് ഞെട്ടീട്ട് , കറുപ്പ് എന്ന് പറയണോ ബ്ലാക്ക്‌ എന്ന് പറയണോ എന്താ പറയേണ്ടത് എന്നാലോചിക്കുമ്പോളേക്കും അവന്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.


"അമ്മേന്‍റെ മോന്‍റെ, ഈ താച്ചൂന്‍റെ മോത്തിന്‍റെ കളര്‍ എന്താ ... , ബ്രൌണ്‍ ലൈറ്റ് അല്ലെ? അല്ലേമ്മേ ? "

ചോദ്യോം ഉത്തരോം ആളുടെ വക തന്നെയായത് കൊണ്ട് എനിക്ക് ആലോചിച്ച് വിഷമിക്കേണ്ടി വന്നില്ല!


ഒട്ടും താമസിക്കാതെ എത്തി അടുത്തത്
"അമ്മേ, പിന്നേ അച്ചേന്‍റെ ഇല്ലേ "
ഒന്ന് നിര്‍ത്തി ‍സ്വന്തം നെഞ്ഞത്ത് തൊട്ടുകൊണ്ട് "ഈ താച്ചുന്‍റെ അച്ചേന്‍റെ മോത്തിന്‍റെ കളര്‍ എന്താ ..... യെല്ലോ അല്ലെ? യെല്ലോ ലൈറ്റ് ? "


യെല്ലോ ലൈറ്റ് !!ശരിയാണ് കുഞ്ഞിന്‍റെ അച്ഛനൊരു ഇളം മഞ്ഞ നിറം തന്നെയാണ് - light yellow !!
 
" അപ്പോ , അമ്മേടെ മുഖത്തിന്‍റെ കളര്‍ മാത്രം എന്താ കുഞ്ഞുസിനു അറിയാത്തെ അതൂടി പറയ്‌ " എന്ന്  ചിരിയോടെ ചോദിച്ചപ്പോള്‍ ,  
കുറുമ്പ്  " അമ്മ പറയ്‌"  എന്ന് മുഖം വീര്‍പ്പിച്ചു ചുണ്ട് കൂര്‍പ്പിച്ചു ചിണുങ്ങി.


ഞാന്‍ പറഞ്ഞു തുടങ്ങി -"ശരി ,അമ്മയുടെ മുഖത്തിന്‍റെ കളര്‍....."
എസ്സേ  ചോദ്യത്തിന്‍റെ ഉത്തരം പോലെ എന്‍റെ വലിച്ചു നീട്ടല്‍ തീരെ സുഖിക്കാതെ മോന്‍ തന്നെ പൂരിപ്പിച്ചു
"ബ്രൌണ്‍ !!!, ഡാര്‍ക്ക്‌ ബ്രൌണ്‍ "!!!


ഡാര്‍ക്ക്‌ ബ്രൌണ്‍ ചോക്ലേറ്റ്ഇല്ലേ, ... താച്ചൂനു ഇഷ്ടള്ള ചോക്ലേറ്റ് .. അത് പോലെയാ അമ്മേന്‍റെ മോത്തിന്‍റെ കളര്‍ "


 കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍ത്തി മുട്ടിച്ചു ചോക്ലേറ്റ് മണം വലിച്ചെടുക്കും പോലൊരു മധുരുമ്മയും കിട്ടി....
ഈ മധുര നിറത്തിന് , ഈ മധുരിക്കുന്ന സങ്കല്‍പ്പത്തിന് , ഇനിയെന്ത് വേണമീ അമ്മയ്ക്ക്!! :)


(കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനും മോനുമായി നടന്ന ഒരു മധുരഭാഷണം )

30 comments:

  1. അത് ശരി ഞാാൻ വിചാരിച്ചു മോൻ ചിത്രശലഭങ്ങളെയും അപ്റ്റി പഠിച്ചു തുടങ്ങിയോ ന്ന് :)

    രസമായി എഴുതി കേട്ടൊ ആസ്വദിച്ച് വായിച്ചു. 

    ReplyDelete
    Replies
    1. അയ്യോ.. കുഞ്ഞു മുഖം എന്നൊന്നും പറയാന്‍ ആയില്ലാ മാഷേ :) എനിക്കും സംശയം ഉണ്ടായിരുന്നു,മോത്ത് എന്നത് വായിച്ചു തെറ്റിദ്ധരിക്കപ്പെടുമോ എന്ന്!
      നന്ദി വായനയ്ക്ക് :)

      Delete
  2. ക്ഷമയും,സഹനശക്തിയും വേണ്ട കാലഘട്ടമാണ് ഇനിമുതല്‍.....
    അറിയാനുള്ള ത്വരയെ കെടുത്താതിരിക്കുക.
    കാര്യങ്ങള്‍ ലളിതമായി പറഞ്ഞുകൊടുക്കണം.പല അമ്മമാരും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും,തിക്കുംതിരക്കും കാണിച്ച്.............................
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ മാഷേ ..കുഞ്ഞുങ്ങള്‍ ഇത്രമേല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നിടത്ത് നിന്ന് എങ്ങനെയാണു ഒന്നും ചോദിക്കാന്‍ ഇല്ലാത്തിടത്തെയ്ക്ക് പോകുന്നത് എന്ന് അതിശയം ആകുന്നു...
      നന്ദി,സ്നേഹം :)

      Delete
  3. ഇനിയും ഇതുപോലെ പല ചോദ്യങ്ങളും വരും, ഉത്തരം മടിക്കാതെ പറഞ്ഞു കൊടുക്കണം...അത് പോലെ തന്നെ മടിയില്ലാതെ ചോദ്യങ്ങള്‍ നമ്മളോട് തന്നെ ചോദിക്കാന്‍ പ്രേരിപ്പിക്കേണ്ടതും അത്യാവശ്യമാണ്... അമ്മയുടെയും മോന്‍റെയും കുഞ്ഞു വര്‍ത്താനം കൊള്ളാം....

    ReplyDelete
    Replies
    1. അതെ മുബീ... മിക്കവാറും ഒക്കെ ഞങ്ങള്‍ തന്നെ ഉത്തരം പറയാന്‍ ശ്രമിക്കും :)
      ഇതിപ്പോ, നാട്ടില്‍ കുറെ കാലത്തിനു ശേഷം എത്തിയപ്പോള്‍ ഉണ്ടായതാണ് - അവനിത് വരെ ഇവിടെ ആകുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഉള്ളില്‍ ഉണ്ടായിരുന്നില്ല, അതോണ്ടോന്നു പരുങ്ങി.. :)

      Delete
  4. മാതൃത്വത്തിന്റെ മധുരമെന്ന് പറഞ്ഞുകൊള്ളട്ടെ......

    ReplyDelete
    Replies
    1. അതെ മാഷെ..മധുരാല്‍ മധുരം ആണിപ്പോള്‍ :)

      Delete
  5. മാതൃത്വത്തിന്റെ മധുരമെന്ന് പറഞ്ഞുകൊള്ളട്ടെ......

    ReplyDelete
  6. ജീവിതത്തിലെ ഏറ്റവും മോഹനമായ നിമിഷങ്ങള്‍...

    ReplyDelete
    Replies
    1. ഉവ്വ്..ഇനിയിതില്‍ കൂടി കടന്നു പോയിക്കഴിഞ്ഞാല്‍ ഇങ്ങനെ ചിലവ ഉണ്ടാകില്ലേ എന്നാണ് സങ്കടം!
      :) നന്ദി വരവിന്

      Delete
  7. ഹ ഹ ഹ ... ഇനി എന്തൊക്കെ ചോദ്യങ്ങൾ കേൾക്കാൻ കിടക്കുന്നു ...മനോഹരം ചേച്ചി

    ReplyDelete
    Replies
    1. ഉവ്വനിയാ :) അതാണ്‌ കാത്തിരിക്കുന്നത്! .
      കുഞ്ഞുങ്ങള്‍ എന്നും ജിജ്ഞാസുക്കള്‍ ആണ്
      സ്നേഹം ട്ടാ

      Delete
  8. ചോക്കലേട്ടു മണക്കുന്നുണ്ടു എവിടെയോ!

    ReplyDelete
  9. കരുപ്പിനെഴഴാക്

    ReplyDelete
  10. ഏഴഴകും, ഏഴുസ്വാദുകളും , ഏഴുമണങ്ങളും
    ചേർന്ന നിറമാണ് കറുപ്പ് എന്ന് പറഞ്ഞുകൊടുക്കൂ...
    എന്നാലും ആ മോനാരാ മോൻ ..., അമ്മയുടെ സ്നേഹമെന്ന
    ആ മാതൃത്വത്തിന്റെ മധുരമാണവൻ ഈ ചോക്ലേറ്റമ്മയിലൂടെ തിരിച്ചറിഞ്ഞത്...!

    ReplyDelete
  11. സത്യത്തിന്റെ സൌന്ദര്യം .

    ReplyDelete
  12. ഞാൻ കുഞ്ഞിലെ എപ്പോളും എന്റെ അപ്പാപ്പനോട് പറയുമായിരുന്നത്രേ.. അപ്പാപ്പനെ എനിക്ക് ഇഷ്ടവാ.. അപ്പാപ്പന്റെ സ്വഭാവവും എനിക്ക് ഇഷ്ടവാ.. പക്ഷെ എനിക്ക് ഒരു കാര്യം മാത്രം ഇഷ്ടവല്ല.. നെ.. റം എന്ന്. അത് പറയുമ്പോൾ പോലും ഞാൻ പറഞ്ഞെക്കാവുന്നത് ഒരു വേദനിപ്പിക്കുന്ന കാര്യമാണെന്ന് തോന്നിയിരുന്നിരിക്കണം.. ഇത് വായിച്ചപ്പൊ അത് ഓർത്തു

    ReplyDelete
  13. ഇത്‌ എഫ്‌ ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ്‌ പറഞ്ഞിരുന്നു.. അന്ന് അത്ര ആപ്റ്റ്‌ ആയി തോന്നിയ ഒന്ന്.. അത്‌ ഓർമ്മ വരുന്നില്ല ഇപ്പോൾ.. അതോണ്ട്‌ ഇവിടെ ഒന്നും.പറയുന്നില്ല...
    മധും ഏറെ മധുരം നുണഞ്ഞോണ്ട്‌ പോകുന്നു..

    ReplyDelete
  14. ഇത്‌ എഫ്‌ ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ്‌ പറഞ്ഞിരുന്നു.. അന്ന് അത്ര ആപ്റ്റ്‌ ആയി തോന്നിയ ഒന്ന്.. അത്‌ ഓർമ്മ വരുന്നില്ല ഇപ്പോൾ.. അതോണ്ട്‌ ഇവിടെ ഒന്നും.പറയുന്നില്ല...
    മധും ഏറെ മധുരം നുണഞ്ഞോണ്ട്‌ പോകുന്നു..

    ReplyDelete
  15. ക്ഷമയോടെ മക്കള്‍ക്ക് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം പറയുന്ന മാതാപിതാക്കളെ കണ്ടുകിട്ടാന്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന കാലമാണ്... ആര്‍ക്കും ഒന്നിനും സമയമില്ലല്ലോ.

    പോസ്റ്റ് നന്നായി. :)

    ReplyDelete
  16. നിഷ്കളങ്കം കുട്ടിത്തം മാതൃത്വം അതിലും നിഷ്കളങ്കം കറുപ്പ് എല്ലാ നിറങ്ങളുടെയും അമ്മ തന്നെയല്ലേ

    ReplyDelete
  17. കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍ത്തി മുട്ടിച്ചു ചോക്ലേറ്റ് മണം വലിച്ചെടുക്കും പോലൊരു മധുരുമ്മയും കിട്ടി....
    ഈ മധുര നിറത്തിന് , ഈ മധുരിക്കുന്ന സങ്കല്‍പ്പത്തിന് , ഇനിയെന്ത് വേണമീ അമ്മയ്ക്ക്!! :)

    ഹൃദ്യം..
    എന്തോ വായിച്ചുതീരുമ്പോ ഒരു സുഖം...

    ReplyDelete
  18. അന്വേഷണ ത്വര ! "നല്ല പഴുത്തു തുടുത്ത ഞാവല്‍പ്പഴത്തിന്‍റെ നിറാണ് കുട്ടാ അമ്മയ്ക്ക് ".എന്ന് പറഞ്ഞ് ആ കുറുമ്പനെ ഇനീം കൊതി പിടിപ്പിക്കണോട്ടോ ആര്‍ഷൂ ................

    ReplyDelete
  19. താച്ചൂ ഒരു സംഭവമാണെന്ന് മനസ്സിലായത് ആ ഷൂ ലേസ് കെട്ടുന്ന വീഡിയോ കണ്ടപ്പോൾ ആണ് ....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)