Friday, September 13, 2013

സ്മൃതിപുഷ്പം

മനസ്സിലെ ചിത്രം മങ്ങി തുടങ്ങിയെന്നോ.. ?
കാലപ്പഴക്കം കൊണ്ടല്ല ,തീര്‍ച്ച!...

ഇതോരുത്സവ ലഹരിയായിരിക്കാം
കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്‌
മനസ്സിലുയരുന്ന കേളി കൊട്ടാകാം.

വിളവെടുപ്പ് കഴിഞ്ഞാല്‍ നിലമുണങ്ങും ,
ഒപ്പം കൊയ്ത്തുകാരന്റെ മനസ്സും.
വിള കരിഞ്ഞാലും നിലമുണങ്ങും ,
മനസിനും കരിവ് തട്ടും .
കരിഞ്ഞുണങ്ങിയതോ ,തളര്‍ന്നുറങ്ങിയതോ
മനസ്സേ, മൌനമായ് ചൊല്ക നീ !

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്,
കൂട്ടിയിണക്കി വാക്യങ്ങള്‍ തീര്‍ത്ത പാഴ്മനസിനു ,
പിന്നെ, മഴത്തുള്ളിയോടൊപ്പം പെയ്തിറങ്ങിയ
ഒരുത്സവലഹരിയുടെ കുടമാറ്റത്തിന് .....
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!

26 comments:

  1. ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
    സ്മൃതിപുഷ്പം !!
    ശരിയാണ്.
    ആ പുഷ്പത്തിന്റെ സുഗന്ധമാണ് നാം മനുഷ്യജീവികളുടെ ജീവവായുവിൽ കലര്ന്നിരിക്കുന്നത്.

    ആശംസകൾ.

    ReplyDelete
    Replies
    1. അതെ ഡോക്ടര്‍.. നമ്മില്‍ എല്ലാരിലും ഉള്ള പുഷ്പസുഗന്ധം :) . നന്ദി..

      Delete
  2. ഇതോരുത്സവ ലഹരിയായിരിക്കാം
    കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
    നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്‌
    മനസ്സിലുയരുന്ന കേളി കൊട്ടാകാം.
    .......................ആവാം ഇനിയുമാവാം..............

    ReplyDelete
    Replies
    1. :) അതെ ഇനിയുമിനിയും.... നന്ദി

      Delete
  3. കരിഞ്ഞ് തളർന്ന് വീഴുന്ന സ്മൃതി പുഷ്പങ്ങൾ വളമാകട്ടെ -- പുതു നറുപുഷ്പങ്ങൾ വിടരുവാൻ

    ReplyDelete
    Replies
    1. പുതു സുഗന്ധം പരക്കാന്‍ .. നന്ദി :)

      Delete
  4. ആത്മനിര്‍വൃതിയുടെ അനന്തമായ ഓര്‍മ്മകളുമായ്, ഒരു നറുപുഷ്പമായ്.
    മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി,അറിയാത്ത കന്യതന്‍ നേര്‍ക്കെഴും ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ.

    ReplyDelete
    Replies
    1. ഒരു നറുപുഷ്പം അല്ലെ? :) നന്ദി

      Delete
  5. സ്മരണകളുടെ അയവിറക്കലും
    നാളെയുടെ മോഹനപ്രതീക്ഷകളും
    ജീവിത്തില്‍ ഓജസ്സായ് മാറുന്നു.
    ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
    സ്മൃതിപുഷ്പം സുഗന്ധം പരത്തിയങ്ങനെ....
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. :) അതെ സര്‍ - ആ പുഷ്പ സുഗന്ധം നമുക്ക് ജീവിക്കാന്‍ ആവശ്യമാണ്. നന്ദി

      Delete
  6. ഓര്‍മ്മയിലൊരു പുഷ്പം
    ഓര്‍മ്മപ്പുഷ്പം

    വാടാത്തത്
    ഉതിരാത്തത്
    നിറം മങ്ങാത്തത്

    ReplyDelete
    Replies
    1. :) അതെ അജിത്തേട്ടാ... നന്ദി

      Delete

  7. :)

    ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
    ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
    സ്മൃതിപുഷ്പം !!

    ReplyDelete
    Replies
    1. :) സ്മൃതി പുഷ്പ സുഗന്ധം... നന്ദി

      Delete
  8. ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
    ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
    സ്മൃതിപുഷ്പം !!

    ReplyDelete
    Replies
    1. അതെ.. വെറും ഓര്‍മ്മയ്കായി :) നന്ദി

      Delete
  9. പിന്നിട്ട വഴികള്‍ മറക്കാതെ, മായാതെ ചിത്രങ്ങളായി കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ഒരു മനസ്സുണ്ടാവട്ടെ എല്ലാവര്‍ക്കും എന്ന് പ്രത്യാശിക്കാം.
    സുഗന്ധ സ്മൃതി പുഷ്പത്തിന് ആശംസകള്‍.

    ReplyDelete
    Replies
    1. അതെ , എല്ലാവരുടെയും ഉള്ളില്‍ സുഗന്ധ പൂരിതമായ ഒരു പുഷ്പം വാടാതെ കൊഴിയാതെ നില്‍ക്കട്ടെ :) നന്ദി

      Delete
  10. ഒരു പുഷ്പം മാത്രമെന്‍.. ഹൃദയത്തില്‍ ....

    ReplyDelete
    Replies
    1. അതൊരു സ്മൃതിപുഷ്പം :)

      Delete
  11. ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒരു പുഷ്പ്പമായ്
    മറക്കാതിരിക്കാനായ് ...

    അസ്രൂസാശംസകള്‍ :)

    ReplyDelete
    Replies
    1. :) അതെ മറക്കാതിരിക്കാന്‍ ഒരു പുഷ്പം , നന്ദി

      Delete
  12. ജീവിതപാതയിൽ സ്മൃതിപുഷ്പങ്ങൾ സുഗന്ധം നിറയ്ക്കട്ടെ.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  13. കവിതകളുടെ ഒരു തമ്പുരാട്ടി തന്നെയാണല്ലോ ആർഷ

    ReplyDelete
    Replies
    1. തമ്പുരാട്ടിയൊ? ഒരു കവിതാതോഴി എങ്കിലും ആയാല്‍ മതിയായിരുന്നു :) നന്ദി മുരളിയേട്ടാ ....

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)