Saturday, February 16, 2013

വിട

വിട, മധുരമായ് പറയാതെ
മുറിവാക്കുണക്കാതെ
തേങ്ങലിന്‍ മടുപ്പിന്
കാതോര്‍ത്തിരിക്കാതെ
പോയ്‌ വരാമെന്നൊരു
വാക്കോതിടാതെ ,വിട
പറയാതെ വെച്ചതും ,
പറയാന്‍ കൊതിച്ചതും
പാഥേയമായ് നീ എടുക്ക,
മഴ പെയ്തൊഴിഞ്ഞൊരു 
ഇടവഴിപാതയില്‍
ഇരുളിന്റെ മറ പറ്റി നില്ക്കാന്‍ ,
ഒരു വഴിയമ്പലം കണ്ടാലോ...
തൊട്ടു കൂട്ടാനിത്തിരി
ഓര്മ തന്‍ ഗന്ധവും
മത്തടിയാനൊരു കുറ്റ -
ബോധത്തിന്‍ ചവര്‍പ്പും
കൈ കുടഞ്ഞെറിയാന്‍
ബന്ധങ്ങളുടെ എച്ചില്‍വറ്റും
ഓരോ മടക്കിലും നൊസ്റ്റാള്‍ജിയയുടെ
വാട്ട വാഴയില മണവും...
മതി ,ഇനി ഇടമില്ല ഒരു ചുംബനത്തിന്‍റെ -
മധുര മിട്ടായിക്ക് പോലും!!!!
കരഞ്ഞു പിറന്നതിന്‍ പരിഹാരമായി-
ഒരു ചിരി കൊണ്ട് മിഴി മൂടി, വിട...

6 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. ഇവിടെ കാത്തിരിക്കുന്നു...

    ReplyDelete
  3. മതി ,ഇനി ഇടമില്ല ഒരു ചുംബനത്തിന്റെ-
    മധുര മിട്ടായിക്ക് പോലും!!!!
    നല്ല കവിത. ആത്മാവുളള വരികള്. കവിതയെന്നാല് വെറും വാക്കുകള് നിരത്തിവെക്കലല്ല തന്നെ...

    ReplyDelete
  4. എല്ലാ അഭിപ്രായങ്ങൾകും നന്ദി..... hop to meet u peopl again here

    ReplyDelete
  5. കവിതയെ കുറിച്ച് ഞാനിപ്പോ എന്താ പറയ്വാ ..വരികൾ ഇഷ്ടായി .. അക്ഷരത്തെറ്റുകൾ ഉണ്ട് .. ഒന്ന് കൂടി നോക്കൂ .. ആശംസകളോടെ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)